കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിനോടു ചേർന്നു കിടക്കുന്ന ഒരു കൂട്ടം ദ്വീപുകളാണ് കുമരകം ഗ്രാമം. ദേശാടന പക്ഷികളുടെ പറുദീസയായ ഇവിടം പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗവുമാണ്. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, തണ്ണീര്‍ പക്ഷികള്‍, കുയില്‍, കാട്ടു താറാവ് തുടങ്ങി ഇവിടെ വസിക്കുന്നതും ദേശാടനത്തിനിടയില്‍ എത്തുന്നതുമായ നിരവധി പക്ഷികളെ കൂട്ടത്തോടെ ഇവിടെ കാണാം.
ഒരു കായല്‍ത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദര്‍ശകര്‍ക്ക് ഒട്ടേറെ അവിസ്മരണീയ അനുഭവങ്ങളും പങ്കു വക്കും. വിശാലമായ ഒരു പഴയ ബംഗ്ലാവ് റിസോര്‍ട്ടാക്കി മാറ്റിയ താജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനും മറ്റും സൗകര്യങ്ങളുണ്ട്.
കെ.ടി.ഡി.സി.യുടെ വാട്ടര്‍സ്‌കേപ്‌സ്, ഊന്നു തൂണുകളില്‍ ഉയര്‍ത്തിയ കോട്ടേജുകളാണ്. തെങ്ങിന്‍ തോപ്പുകളിൽ, കായലിന് അഭിമുഖമായാണ് കോട്ടേജുകള്‍ നിരന്നിട്ടുളളത്. പുരവഞ്ചികളും പരമ്പരാഗത കെട്ടുവള്ളങ്ങളും ഉള്‍പ്പെടെ വ്യത്യസ്ത തരത്തില്‍പ്പെട്ട നിരവധി അവധിക്കാല പാക്കേജുകളും ലഭ്യമാണ്.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോട്ടയം, 13 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 94 കി.മീ.
ഭൂപട സൂചികഅക്ഷാംശം : 9.617119 രേഖാംശം : 76.429482
ഭൂപടം