വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.
പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണ്. ഏറ്റവും സുന്ദരമായ ഒട്ടേറെ സ്വാഭാവിക നടപ്പാതകളാണ് സാഹസികരെ കാത്തിരിക്കുന്നത്. പുഴയോരത്തു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ തണലും സൗഹൃദവും നല്‍കും. പ്രധാന പുഴയും കൈത്തോടുകളും ബോട്ടിംഗിനും ചങ്ങാട യാത്രയ്ക്കും യോജിച്ചതാണ്.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍
സൗത്ത് വയനാട്, കല്‍പ്പറ്റ
ഫോണ്‍ : +91 4936 203428
അടുത്തുളള റെയില്‍വേസ്‌റ്റേഷന്‍ : കോഴിക്കോട്, 99 കി. മീ. അടുത്ത വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 119 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.828374 രേഖാംശം : 76.089706