തൃശ്ശൂര്‍ പട്ടണത്തിനു 50 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി കൈത്തറി നെയ്ത്തിനു വര്‍ഷങ്ങളായി പേരുകേട്ട ഗ്രാമമാണ്. ഇവിടത്തെ 600 - ഓളം ബ്രാഹ്മണ കുടുംബങ്ങള്‍ രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി സാരികള്‍ നെയ്യുന്നു. കസവു നെയ്ത്തിന് പ്രസിദ്ധമാണീ സ്ഥലം. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ദേവാംഗ സമുദായത്തില്‍പ്പെട്ടവരാണിവര്‍. ഇന്നത്തെ കര്‍ണ്ണാടകയിലാണ് അവരുടെ വേരുകള്‍. 500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ഇവരെ കൊണ്ടു വന്ന് ഒരു ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
102 അംഗങ്ങളുള്ള കുത്താമ്പുള്ളി ഹാന്‍ഡ്‌ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1972-ല്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ, കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഇവര്‍ ഒരുമിച്ചു ചേര്‍ക്കുന്നു. കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിവയും ഇവരുടെ പ്രസിദ്ധമായ ഉല്പന്നങ്ങളാണ്. 3000-ഓളം പേര്‍ കൈത്തറികളും, ഇതുമായി ബന്ധപ്പെട്ട ഇടപാടുകളും കൊണ്ടു ഉപജീവനം നേടുന്നു. ഒരു ഗ്രാമത്തിലെ സമുദായാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേര്‍ന്ന് പ്രത്യേക ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ദൃശ്യം മനോഹരമായ അനുഭവമാണ്.
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : ഷൊര്‍ണ്ണൂര്‍, ഏകദേശം 29 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 93 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.739383 രേഖാംശം : 76.402280