മൂന്നാറിനടുത്തുള്ള ഏറ്റവും തിരക്കേറിയ വിനോദകേന്ദ്രമാണ് മാട്ടുപ്പെട്ടി. കുടുംബമായെത്തുന്നവര്‍ക്ക് വൈകുന്നേരങ്ങളും പ്രഭാതങ്ങളും ചെലവഴിക്കാന്‍ പറ്റിയ സ്ഥലം. അണക്കെട്ടില്‍ നിന്നു താഴേയ്ക്കുള്ള ദൃശ്യം അവിസ്മരണീയമാണ്.
മാട്ടുപ്പെട്ടിക്കു ചുറ്റുമുള്ള തേയിലത്തോട്ടങ്ങളും, സ്വാഭാവിക വനങ്ങളും സാഹസിക നടത്തത്തിനും യോജിച്ചതാണ്. ഒട്ടേറെ ഇനം പക്ഷികള്‍ ഈ മേഖലയിലുണ്ട്. അണക്കെട്ടില്‍ ജില്ലാ ടൂറിസം വികസന സമിതി ഏര്‍പ്പെടുത്തിയ ബോട്ടിംഗ് സൗകര്യങ്ങളുണ്ട്. മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.
അടുത്തുളള റെയില്‍വേസ്റ്റേഷന്‍ : അങ്കമാലി - 109 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 108 കി. മീ. മൂന്നാര്‍ വരെ.
ഭൂപട സൂചികഅക്ഷാംശം : 10.105684 രേഖാംശം : 77.123752