എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്‍റോ തുരുത്ത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റർ ദൂരമുണ്ട്. ചെറുതോടുകളും, കായലും, കനാലുകളും പരസ്പരം വേര്‍തിരിക്കുന്ന ദ്വീപുകള്‍ തെങ്ങിന്‍ തോപ്പുകളുടെയും മത്സ്യ സമ്പത്തിന്റെയും കേന്ദ്രമാണ്. തിരുവിതാംകൂറിലെ പഴയ റെസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയുടെ പേരിലാണ് ഈ തുരുത്ത് അറിയപ്പെടുന്നത്. കൊല്ലത്ത് ചിതറിക്കിടന്ന പല പ്രദേശങ്ങളെയും കനാലുകൾ നിർമ്മിച്ച് ജലമാര്‍ഗ്ഗം യോജിപ്പിച്ച വ്യക്തിയാണ് കേണല്‍ മണ്‍റോ. ഓണാഘോഷത്തിന്റെ ഭാഗമായി കല്ലടയാറ്റില്‍ നടക്കുന്ന ജലോല്‍സവം ഈ മേഖലയിലെ പ്രധാന ആഘോഷമാണ്. മൺറോതുരുത്തിലൂടെയുളള ജലയാത്രകള്‍ ഗ്രാമീണ ജീവിതം അടുത്തറിയാനും സ്വച്ഛമായ ഉല്ലാസത്തിനും യോജിച്ചവയാണ്.
ജലയാത്രാ പാക്കേജ്രാവിലെ 9.00 ന് | രണ്ടാമത്തെ യാത്ര ഉച്ചയ്ക്ക് 2.00 ന്
ടിക്കറ്റ് നിരക്ക്ഒരാള്ക്ക് 500 രൂപ വീതം.
വിശദ വിവരങ്ങള്‍ക്ക്DTPC കൊല്ലം ഫോണ്‍ : +91 474 2745625, 2750170
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : മണ്‍റോ തുരുത്ത്, 3 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 84 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.993071 രേഖാംശം : 76.61189