സന്ദർശന സമയം: തിങ്കൾ ഒഴികെയുളള എല്ലാ ദിവസങ്ങളിലും 10 മുതൽ 5 വരെ.
കൊച്ചി നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞുമാറി ഇടപ്പളളിയിൽ സ്ഥിതി ചെയ്യുന്ന മാധവൻ നായർ ഫൗണ്ടേഷന്റെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് കേരള ചരിത്ര മ്യൂസിയം പ്രവർത്തിക്കുന്നത്. പരശുരാമ പ്രതിമ സ്വാഗതം ചെയ്യുന്ന കെട്ടിടത്തിനകത്തേക്കു കയറുമ്പോൾ സന്ദർശകനെ വലയം ചെയ്യുക അവിടത്തെ നിശബ്ദതയായിരിക്കും.
നിയോലിത്തിക് കാലഘട്ടം മുതൽ ആധുനിക യുഗം വരെയുളള കേരള ചരിത്രത്തിന്റെ ഏടുകൾ ശബ്ദ വെളിച്ച വിന്യാസത്തിലൂടെ ഭംഗിയായി പുനഃസൃഷ്ടിച്ചിരിക്കുന്നത് കാണാം. ഇംഗ്ലീഷിലും മലയാളത്തിലുമുളള ലൈറ്റ് സൗണ്ട് ഷോ കേരളത്തിന്റെ ഇന്നലെകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഗ്യാലറിയിൽ ഇരുന്നൂറോളം ഇന്ത്യൻ കലാകാരന്മാരുടെ അസൽ സൃഷ്ടികൾ ചിത്രങ്ങളായും ശില്പങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരള മ്യൂസിയം
പത്തടിപ്പാലം, എടപ്പളളി, കൊച്ചി 682 024
ഫോൺ: +91 484 2541768, 4020506, 4020509
മൊബൈൽ: +91 81290 51880
ഇ-മെയ്ല്‍ : mnfoundationkochi@gmail.com
വെബ്‌സൈറ്റ് : www.keralamuseum.com
അടുത്തുളള റെയിൽവേ സ്റ്റേഷൻ: എറണാകുളം, ഏകദേശം 11 കിലോമീറ്റർ | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 21 കിലോമീറ്റർ