കേരളത്തിലെ 'ഏക ഡ്രൈവ് ഇന്‍ ബീച്ച്' എന്ന പ്രശസ്തി മുഴപ്പിലങ്ങാടിനു മാത്രമുള്ളതാണ്. മനോഹരമായ മലബാര്‍ തീരത്തിലൂടെ നാലു കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം. തലശ്ശേരിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരമുണ്ട് മുഴപ്പിലങ്ങാട്ടേക്ക്. അറബിക്കടലിന്റെ തിരയടികള്‍ ആസ്വദിച്ച്, തീരത്തിനോട് ചേര്‍ന്ന ചെറുകടകളില്‍ നിന്ന് തനതു മലബാര്‍ രുചിയുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കാം. ആഴം കുറവും അടിയൊഴുക്ക് താരതമ്യേന കുറഞ്ഞതുമായ കടലിലെ ഈ ഭാഗം നീന്താനും യോജിച്ചതാണ്. പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റ് എന്നിവക്കും ബോട്ടിംഗിനും കട്ടമരം യാത്രക്കും സൗകര്യങ്ങളുണ്ട്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കണ്ണൂര്‍, 16 കി. മീ., തലശ്ശേരി, 12 കി. മീ. | അടുത്തുളള വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 30 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.792584 രേഖാംശം : 75.454416