തിരുവനന്തപുരം നഗരഹൃദയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കൊട്ടാര സദൃശമായ കെട്ടിടത്തിലാണ് നേപ്പിയര്‍ മ്യൂസിയം. മൃഗശാലയോടു ചേര്‍ന്ന് മ്യൂസിയം വളപ്പിലാണ് ഇത്. ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള് തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനീസ്, മുഗള്‍, കേരളീയ വാസ്തു ശില്പകല, എന്നിവയുടെ സംയുക്ത സങ്കരനിര്‍മ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം. നിര്‍മ്മാണശൈലി കൊണ്ടു തന്നെ ഈ കൊട്ടാരത്തിനകത്തു സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടും. മുന്‍ മദ്രാസ് ഗവര്‍ണറായ ജനറല്‍ ജോണ്‍ നേപ്പിയറുടെ സ്മരണക്കാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആര്‍ട്ട് മ്യൂസിയം എന്നും നാമകരണം ചെയ്തിട്ടുണ്ട്.
സന്ദര്‍ശന സമയംരാവിലെ 10:00 മുതല്‍ 16:45 വരെ, തിങ്കളാഴ്ച, ബുധനാഴ്ച ഉച്ചകഴിഞ്ഞ്, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, തിരുവോണം, മഹാനവമി ദിവസങ്ങളില്‍ അവധിയാണ്.
പ്രകൃതി ശാസ്ത്ര മ്യൂസിയംഇതേ വളപ്പില്‍ തന്നെ ആധുനിക ശൈലിയില്‍ തീര്‍ത്ത കെട്ടിടത്തിലാണ് പ്രകൃതി ശാസ്ത്ര മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും അസ്ഥികൂടങ്ങള്‍, സ്റ്റഫ് ചെയ്ത് സംരക്ഷിച്ച മൃഗരൂപങ്ങള്‍ എന്നിവയാണ് പ്രധാനം. ഇതിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധമാണ്.
സന്ദര്‍ശന സമയംരാവിലെ 10:00 മുതല്‍ 17:00 വരെ, ബുധനാഴ്ച 13:00 മുതല്‍ 16:45 വരെ. തിങ്കളാഴ്ച അവധിയാണ്.
വിശദ വിവരങ്ങൾക്ക്ഫോണ്‍ : +91 471 2318294
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം , 2 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 6 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.508907 രേഖാംശം : 76.95515