സായാഹ്നങ്ങള്‍ ഉല്ലാസകരമാക്കാന്‍ നഗരവാസികള്‍ക്കു ഏറ്റവും യോജിച്ച തിരക്കില്ലാത്ത കടല്‍ത്തീരമാണ് കണ്ണൂരിലെ പയ്യാമ്പലം. കടലില്‍ നീന്തുന്നതിനും സര്‍ഫിംഗിനും സൗകര്യങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെക്കേ ഇന്ത്യയില്‍ നിന്നിറങ്ങിയ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. പല സ്വാതന്ത്ര്യ സമര സേനാനികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സ്മാരക കേന്ദ്രവുമാണ്. കണ്ണൂരിന്റെ ചരിത്രം ഈ കടല്‍ത്തീരത്തെ സ്മാരകങ്ങളിലൂടെ വായിക്കാം.
എങ്ങനെ എത്താം:അടുത്തുളള റെയില്വേസ്റ്റേഷന് : കണ്ണൂര്‍, 2 കി. മീ. വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 25 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.871677 രേഖാംശം : 75.3505