തൃശ്ശൂര്‍ നഗരത്തിന് 20 കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി പാല്‍പ്പള്ളി നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറന്‍ മേഖലയാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം. 125 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അഭയാരണ്യം പീച്ചി, വാഴാനി എന്നീ അണകളുടെ വൃഷ്ടി പ്രദേശമാണ്. കുറുമാലി, വടക്കഞ്ചേരി, മണലി നദികള്‍ ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്നു. പീച്ചി അണക്കെട്ടിലും വാഴാനി അണക്കെട്ടിലും ബോട്ടിംഗിന് സൗകര്യങ്ങളുണ്ട്. 923 മീറ്റര്‍ ഉയരത്തിലുള്ള പൊന്മുടിയാണ് ഏറ്റവും ഉയരത്തിലുള്ള കുന്ന്. 50-ലേറെ ഇനം ഓര്‍ക്കിഡുകളും, ഔഷധ സസ്യങ്ങളും മഴക്കാടുകളും നിറഞ്ഞ ഇടത്തരം കുന്നുകള്‍ മുതല്‍ പശ്ചിമഘട്ടങ്ങള്‍ വരെ ഉയര്‍ന്ന കിടക്കുന്ന ഭൂമികയാണിത്. പുള്ളിപ്പുലി, കടുവ, ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങി 25-ഓളം സസ്തനികളും, നൂറിലേറെ ഇനം പക്ഷികളും അരണ വര്‍ഗ്ഗത്തിലും, പാമ്പുകളുടെ വര്‍ഗ്ഗത്തിലും പെട്ട ഉരഗ ജീവികളും ഇവിടെ ഉണ്ട്. പീച്ചിയിലെ വിശ്രമ കേന്ദ്രത്തില്‍ താമസ സൗകര്യം ഉണ്ട്, വാഴാനിയിലും താമസസൗകര്യങ്ങള്‍ ലഭ്യമാണ്. പീച്ചിയില്‍ ഒരു വിവരാന്വേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
വിശദ വിവരങ്ങള്ക്ക്വൈല്ഡ് ലൈഫ് വാര്‍ഡന്‍
പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍
പീച്ചി പി. ഒ., തൃശ്ശൂര്‍
ഫോണ്‍ : + 91 487 2699017. +91 9447979103
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തൃശ്ശൂര്‍, 20 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 98 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.484436 രേഖാംശം : 76.433144