മധ്യകേരളത്തില്‍ കോട്ടയം - കുമളി റോഡില്‍ ഉള്ള ചെറുപട്ടണമാണ് പീരുമേട്. തോട്ടങ്ങളുടെ പട്ടണം എന്ന് ഇതിനെ വിളിക്കാം. കടല്‍ നിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ ചെറുകുന്നുകളും, തോട്ടങ്ങളുമുളള, സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിള്‍ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്.
പീര്‍ മുഹമ്മദ് എന്ന സൂഫി ആചാര്യന്റെ കബറിടത്താല്‍ പ്രസിദ്ധമാണ് ഇവിടം, പീരുമേട് എന്ന പേരിനു കാരണവും ഈ സൂഫി ആചാര്യന്‍ തന്നെ. തിരുവിതാംകൂര്‍ രാജാവിന്റെ സുഹൃത്തും ആശ്രിതനുമായിരുനനു പീര്‍ മുഹമ്മദ്. രാജാവിന്റെ വേനല്‍ക്കാല വസതി ഇന്ന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു അതിഥി മന്ദിരമാണ്.
ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ്. സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട കുട്ടിക്കാനം ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയാണ്. നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു. സൂര്യാസ്തമനവും സൂര്യോദയവും കാണാന്‍ ത്രിശങ്കുവിനു മുകളിലേക്ക് ഒരു നടത്തം ആരോഗ്യവും ഉല്ലാസവും പകരും. തോട്ടങ്ങളും കാടും കടന്നു വരുന്ന കാറ്റ് സഞ്ചാരികള്‍ക്ക് ആനന്ദം പകരും.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോട്ടയം, 54 കി. മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 120 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.590385 രേഖാംശം : 77.019140