ശാസ്ത്രവും ശാസ്ത്രീയ വീക്ഷണവും പ്രചരിപ്പിക്കാനുള്ള കേരളത്തിന്റെ വടക്കന്‍ പ്രദേശമായ മലബാറിലെ പ്രാദേശിക ശാസ്ത്രവിജ്ഞാന കേന്ദ്രമാണ് കോഴിക്കോട്ടെ റീജിയണല്‍ സയന്‍സ് സെന്റര്‍. 250 സീറ്റുള്ള നക്ഷത്ര ബംഗ്ലാവും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. 1997-ലാണ് ഈ നക്ഷത്ര ബംഗ്ലാവിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ജര്‍മ്മന്‍ നിര്‍മ്മിതമായ കാള്‍ സീസ്സിന്റേതാണ് ഇവിടത്തെ പ്രൊജക്റ്റര്‍. നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും പ്രപഞ്ചത്തെക്കുറിച്ചും വിശദമായ വിവരണത്തോടെയുള്ള ഹ്രസ്വ ചിത്ര പ്രദര്‍ശനങ്ങള്‍ പ്ലാനറ്റേറിയത്തില് നടക്കും. കാണികള്‍ക്കു മുകളിലായി മേല്‍ത്തട്ടില്‍ അര്‍ദ്ധ ഗോളാകൃതിയിലുള്ള ആകാശ മേലാപ്പിലാണ് നക്ഷത്രക്കൂട്ടങ്ങളും, ഗ്രഹങ്ങളും കാണികളുടെ മുന്നില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുക.
പ്ലാനറ്റേറിയത്തിന്റെ ക്യാമ്പസില്‍ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന വിജ്ഞാന കേന്ദ്രമാണ് റീജിയണല്‍ സയന്‍സ് സെന്റര്‍. ഇവിടെ ത്രിമാന തീയേറ്ററില്‍ ശാസ്ത്ര സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നടക്കും. ചെറുപ്രാണികളുടെ ലോകത്തെ അവതരിപ്പിക്കുന്ന എറ്റിമോളജി വിഭാഗം ഇവിടെയുണ്ട്. 'പ്രകൃതിയിലെ വമ്പന്മാര്' എന്നു പേരിട്ട പ്രദര്ശനശാലയാണിത്. ചെറിയൊരു അക്വേറിയവും ശാസ്ത്രകേന്ദ്രത്തിലുണ്ട്.
10:30 - 18:30
പ്രതിദിന പ്രദര്ശനങ്ങള്ത്രിമാന ചിത്ര പ്രദര്‍ശനങ്ങള്‍ - 11:00, 13:00, 15:00, 17:00 മണിക്ക് | നക്ഷത്ര ബംഗ്ലാവിലെ പ്രദര്‍ശനങ്ങള്‍ - 12:00, 14:00, 16:00, 18:00 മണി
വിശദ വിവരങ്ങൾക്ക്റീജിയണല് സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റേറിയം, ജാഫര്‍ഖാന്‍ കോളനിക്കടുത്ത്, കോഴിക്കോട് - 673006 ഫോണ്‍ : + 91 495 2770571 വെബ്സൈറ്റ് : www.rscpcalicut.org
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് - കോഴിക്കോട്, 4 കി. മീ. | വിമാനത്താവളം - കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 28 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.263434 രേഖാംശം : 75.785941