കോവളത്തിനടുത്തുള്ള മനോഹരമായ തീരമേഖലയാണ് പൂവ്വാര്‍. നെയ്യാര്‍ അറബി കടലുമായി ചേരുന്ന അഴിമുഖമാണിത്. കടലും കായലും അഴിമുഖവും ചേര്‍ന്ന മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവമാകും. ചെറിയ നിരക്കില്‍ ബോട്ടിംഗിന് സ്വകാര്യ ബോട്ടുകളും ലഭ്യമാണ്. പൂവാര്‍ കടല്‍ത്തീരം ഇനിയും തിരക്കേറിയിട്ടില്ലാത്ത തീരമേഖലയാണ്. തീരഗ്രാമങ്ങളിലെ ജീവിതമറിയാന്‍ യോജിച്ച ഇടം.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം, 23 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 25 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.318174 രേഖാംശം : 77.062383