ഫോര്‍ട്ട് കൊച്ചിയില്‍ വിദേശാധിപത്യത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തെരുവുകളില്‍ ഒന്നാണ് ലോഫേഴ്സ് സ്ട്രീറ്റ് അഥവാ പ്രിന്‍സസ് സ്ട്രീറ്റ്. യൂറോപ്യന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും വീടുകളും ഇരുവശത്തുമുള്ള പ്രിന്‍സസ് സ്ട്രീറ്റ് ഒരു പഴയകാലത്തിന്റെ ഗരിമ ഇപ്പോഴും നിലനിര്‍ത്തുന്നു. ലോഫോഴ്സ് കോര്‍ണറില്‍ നിന്നുള്ള കാഴ്ചയില്‍ തെരുവിന്റെ സമസ്തഭാവവും വ്യക്തമാവും.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : എറണാകുളം, 13 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 45 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.967498 രേഖാംശം : 76.244316