വരയാട് എന്ന് വിളിക്കുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിന്റെ സഞ്ചാരികള്‍ക്കു പ്രവേശനമുള്ള മേഖലയാണ് രാജമല. മൂന്നാറില്‍ നിന്ന് 15 കി. മീ. അകലെ തേയിലത്തോട്ടങ്ങള്‍ക്കും സ്വാഭാവികമായ ഷോലവനങ്ങള്‍ക്കും മദ്ധ്യേയാണ് രാജമല. രാജമല ഉള്‍പ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി. പുല്‍മേടുകളും ഷോലവനങ്ങളും ഇടകലര്‍ന്ന രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വരയാടുകളെ അടുത്തു കാണാം.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോട്ടയം, 142 കി. മീ. വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 130 കി. മീ., മധുര വിമാനത്താവളം (തമിഴ്‌നാട്), 142 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.143199 രേഖാംശം : 77.039552