വന്യജീവി സങ്കേതങ്ങള്‍, അണക്കെട്ടുകള്‍, പശ്ചിഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകള്‍ എന്നിവയാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി - മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഏലത്തോട്ടങ്ങള്‍ക്കും ചായത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് കിഴക്കു നോക്കി നില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍. ഇതിലൊരു പാറയില്‍ വലിയൊരു കാല്‍പ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാന്‍ രാമന്‍ ചവിട്ടിയ പാടാണെന്ന വിശ്വാസത്തില്‍ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്നും പേരു വീണു. ഈ കുന്നിന്‍ മുകളില്‍ എപ്പോഴും കാറ്റ് ആഞ്ഞു വീശുന്നതിനാല്‍ കേരള സര്‍ക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.
എങ്ങനെ എത്താംഅടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - കോട്ടയം, 124 കി. മീ. വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 129 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.800583 രേഖാംശം : 77.242098