രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രശസ്തമായവയില്‍ മുന്‍നിരയിലാണ് ശബരിമല. സമുദ്ര നിരപ്പില്‍ നിന്ന് 914 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലാണ് ക്ഷേത്രം. പമ്പയില്‍ നിന്ന് 4 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കയറിയാലേ ഈ ക്ഷേത്രത്തിലെത്തൂ. ശബരിമല അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ.
ഏതു ജാതി-മത-സമുദായത്തിലുള്ളവര്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം നടത്താം. ഇപ്പോഴത്തെ ക്ഷേത്രാചാരങ്ങള്‍ക്കനുസരിച്ച് 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ഇവിടെ ദര്‍ശനത്തിന് അനുമതിയില്ല.
നവംബര്‍ മുതല്‍ ജനുവരി പകുതി വരെയാണ് തീര്‍ത്ഥാടന സമയം. മണ്ഡല പൂജയും മകരവിളക്കുമാണ് പ്രധാനം. എല്ലാ മലയാള മാസത്തിലും ആദ്യ അഞ്ചു ദിവസവും, വിഷുവിനും ഒഴികെ ബാക്കി എല്ലാ അവസരങ്ങളിലും ക്ഷേത്രം അടച്ചിരിക്കും.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : ചെങ്ങന്നൂര്‍, 53 കി. മീ, തിരുവല്ല, 102 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.440256 രേഖാംശം : 77.08271