കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്.
ദീര്‍ഘദൂര നടത്തത്തിന് യോജിച്ച ഈ വനമേഖല ഒട്ടേറെ ദൃശ്യമനോഹരമായ ഇടങ്ങളാല്‍ സമ്പന്നമാണ്. നിത്യഹരിത വനങ്ങളിലൂടെ ഒരു യാത്ര കൂടിയാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജലസേചനത്തിനു ഉപകരിക്കുന്ന പരപ്പാര്‍ അണക്കെട്ട് ഈ വനമേഖലയിലാണ്. ഗ്ലൂട്ടാ ട്രാവന്‍കോറിക എന്ന ശാസ്ത്രനാമമുള്ള ചെങ്കുറിഞ്ഞി ഈ സംരക്ഷിത വനമേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ്വ സസ്യ ഇനമാണ്. മാന്‍, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് ഒട്ടേറെ വന്യജീവികളേയും കാണാം. പരപ്പാര്‍ അണക്കെട്ടും പരിസര പ്രദേശങ്ങളും ചെറിയൊരു ഉല്ലാസയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷന്‍
തെന്മല ഡാം പി.ഒ.
ഫോണ്‍ : +91 475 2344600
മൊബൈല്‍ : +91 9447979081
ഇ-മെയ്ല്‍ : ww-shendurney@forest.kerala.gov.in
വെബ്‌സൈറ്റ് : www.shendurney.com
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : ചെങ്കോട്ട (തമിഴ്‌നാട്), 15 കി.മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 53 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.860533 രേഖാംശം : 77.213806