പോർച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശ്ശേരിയെ ചരിത്രാന്വേഷകരുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നത്. 1902ൽ പണിത 144 അടി ഉയരമുളള വിളക്കുമാടവും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം തന്നെ. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താൽ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കൊല്ലം ജങ്ഷൻ, 3 കി.മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 59 കി.മീ.