ടിപ്പുവിന്റെ കോട്ട എന്നും അറിയപ്പെടുന്ന പാലക്കാട് കോട്ട മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്രസ്മാരകമാണ്. 18-ാം നൂറ്റാണ്ടിൽ ഹൈദരാലി പുനർനിര്‍മ്മിച്ച ഈ കോട്ട ബ്രിട്ടീഷ് അധിനിവേശം വരെയും മൈസൂർ രാജാക്കന്മാരുടെ കൈയ്യിലായിരുന്നു. പട്ടാള കേന്ദ്രമായിരുന്ന കോട്ട ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഭരണകേന്ദ്രമായി മാറി.
തെക്കേ ഇന്ത്യയിൽത്തന്നെ നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുളള കോട്ടകളിൽ ഒന്നാണിത്. കോട്ടയോടു ചേര്‍ന്നു വിശാലമായ മൈതാനത്തിൽ വിശ്രമത്തിനും സായാഹ്ന നടത്തത്തിനും ധാരാളം പേർ എത്താറുണ്ട്. വലിയ യോഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന ഇടം കൂടിയാണീ മൈതാനം. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിനാണ് കോട്ടയുടെ സംരക്ഷണച്ചുമതല. പാലക്കാട് സന്ദർശിക്കുന്നവർക്ക് വന്നു കാണാൻ ശുപാർശ ചെയ്യാവുന്ന സ്ഥലമാണിത്.
രാവിലെ 8 മുതല്‍ വൈകിട്ടു 6 വരെ. പ്രവേശനം സൗജന്യം
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : പാലക്കാട്, 5 കി. മീ. | അടുത്തുളള വിമാനത്താവളം : കോയമ്പത്തൂര്‍ (തമിഴ്‌നാട്) 55 കി. മീ., കൊച്ചി വിമാനത്താവളം, 140 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.766532 രേഖാംശം : 76.655359