തലസ്ഥാന നഗരിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയാണ് വേളി വിനോദ സഞ്ചാര ഗ്രാമം. ബോട്ടിംഗിനും മറ്റ് ഉല്ലാസനിമിഷങ്ങള്ക്കുമുള്ള സൗകര്യങ്ങള്‍ വേളിയെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് സൗകര്യങ്ങള്‍ എന്നിവ വേളിയെ പ്രിയപ്പെട്ടതാക്കുന്നു. കെ.റ്റി.ഡി.സി.യുടെ ഉടമസ്ഥതയിലുളള 'ഫ്ളോട്ടിംഗ് റെസ്റ്റോറന്റും' പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
സന്ദര്‍ശന സമയംരാവിലെ 09:00 മുതല്‍ വൈകിട്ട് 18:00 വരെ
പ്രവേശന നിരക്ക് - മുതിര്‍ന്നവര്‍ക്ക് 5 രൂപ (14 വയസ്സിനു മുകളില്‍)
ഫോണ്‍ : + 91 471 2500785
അടുത്തുളള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം , 8 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 3 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.510318 രേഖാംശം : 76.889691