കോട്ടയവും സമീപ ജില്ലകളും നദികളും തോടുകളും കൊണ്ട് സമ്പന്നമാണ്. ഇവയിൽ മിക്കവയും വന്നു ചേരുന്നത് വേമ്പനാട്ടു കായലിലും. വേമ്പനാടു കായലിന്റെ ഭാഗമായ കുമരകം നല്ലൊരു കായല്‍ ടൂറിസം കേന്ദ്രമായി വികസിച്ചു കഴിഞ്ഞു. റിസോര്‍ട്ടുകള്‍, പുരവഞ്ചി സവാരികള്‍, ബോട്ടിംഗ്, കായലിനിടയിലെ വയലിറമ്പുകളിലൂടെയുളള അലസ നടത്തം, സൗകര്യപ്രദമായ താമസം, ചൂണ്ടയിടൽ എന്നിങ്ങനെ കുമരകം നീട്ടുന്നത് അനന്തസാധ്യതകളാണ്. കുമരകത്തെ ഒരു വിനോദ സഞ്ചാര ഗ്രാമമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണക്കാലമെത്തുന്നതോടെ കുമരകത്ത് വള്ളംകളി മത്സരങ്ങളും അരങ്ങേറും. കായൽപ്പരപ്പിനു മീതേ ആർപ്പുവിളികളുയരുന്ന പരിശീലനത്തുഴച്ചിലുകളും ആവേശത്തിരയുയരുന്ന മത്സരങ്ങളും കുമരകത്തെ സജീവമാക്കും.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോട്ടയം, 13 കി. മീ.| അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 63 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.584755 രേഖാംശം : 76.416557