വയനാടിന്റെ കവാടമാണ് വൈത്തിരി. സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലം. അനേകം ഗോത്രവർഗ കഥകളുറങ്ങുന്ന മണ്ണ്. കേരളത്തിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്.
കര്‍ലാട് തടാകംവൈത്തിരിയില് നിന്ന് 8 കി. മീ. അകലെയാണ് കര്‍ലാട് തടാകം. ബോട്ടിംഗിനും ചൂണ്ടയിടലിനും സൗകര്യങ്ങളുണ്ട്. ഈ തടാകത്തിനരികിലേക്ക് സാഹസിക നടത്തത്തിനുമുള്ള സാധ്യതകളുണ്ട്.
ലക്കിടികോഴിക്കോട് നിന്ന് 55 കി. മീറ്ററും വൈത്തിരിയില്‍ നിന്ന് 5 കിലോ മീറ്ററും ദൂരമാണ് ലക്കിടിയിലേക്ക്. കോഴിക്കോട് - മൈസൂര്‍ പാതയില്‍ താമരശ്ശേരി ചുരം കഴിഞ്ഞാല്‍ ആദ്യത്തെ ജനവാസകേന്ദ്രമാണ്. വയനാട്ടിലേക്കുള്ള ഈ പ്രവേശനകവാടം മലനിരകളും തോട്ടങ്ങളും വനവും അടങ്ങുന്ന സമ്മിശ്ര പ്രകൃതിയുടെ ഭൂമികയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ചെറു അരുവികളും യാത്രക്കാരുടെ കണ്ണുകള്‍ക്ക് ആനന്ദമരുളുന്നു.
പൂക്കോട് തടാകംവൈത്തിരിയില് നിന്നു മൂന്നു കി. മീ. ഉള്ളില്‍ സ്വാഭാവിക വനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു തടാകമാണ് ഇത്. കയാക്കിംഗ്, വഞ്ചി തുഴയല്‍, പെഡല്‍ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാര്‍ക്ക്, കരകൗശല, സുഗന്ധ വ്യജ്ഞന വില്പനശാലകള് എന്നിവയുണ്ട്. തടാകത്തിനു ചുറ്റുമുള്ള നടപ്പാത സഞ്ചാരികളെ ആകര്‍ഷിക്കും.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : കോഴിക്കോട്, 63 കി. മീ. | വിമാനത്താവളം - കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 73 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.552017 രേഖാംശം : 76.038322