പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം


സമ്മർദ്ദങ്ങളെ പിറകിലാക്കി പോകാം വിശ്രാന്തിയുടെ മലമുടി കയറാൻ. ആവോളം പച്ചപ്പ് കണ്ണിൽ  നിറയ്ക്കാം. തെളിനീരരുവിയുടെ കുളിർമ്മയറിയാം. മേഘങ്ങളുടെ നൈർമ്മല്യവും നുകരാം. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പാക്കേജുകൾ തുറക്കുന്നത് അനന്തമായ സാധ്യതകളാണ്.

500x500

ചിത്രങ്ങളിലൂടെ

കേൾവികേട്ട കേരളത്തിന്റെ സാംസ്ക്കാരിക വൈവിദ്ധ്യവും കടൽക്കരയിലെ സൂര്യസ്നാനവും അനുഭവിച്ചു കഴിഞ്ഞാൽ കേരളത്തിലെത്തുന്ന സഞ്ചാരികൾ കാണാനാ​ഗ്രഹിക്കുക ആദിമവന്യത ഉറഞ്ഞ കാടകങ്ങളും അനിർവചനീയമായ ശാന്തി പകരുന്ന കാട്ടാറിൻ തീരങ്ങളുമായിരിക്കും. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത പ്രകൃതിയുടെ നിർമ്മല തീരങ്ങളിലേക്ക് തുറക്കുന്ന വാതിലുകളാണ് ഓരോ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളും.

img02

ഭൂതത്താന്‍കെട്ട്

img02

പാലക്കാട്ടെ ധോണി

img02

ആറളത്തെ വനപൂര്‍ണ്ണിമ

img02

വരയാടുമൊട്ട

img02

ആനത്താവളം, ആറളം

img02

ധോണി വെള്ളച്ചാട്ടം

All rights reserved © Kerala Tourism 2017. Copyright | Terms of Use. Developed & Maintained by Invis Multimedia