എല്ലാ വർഷവും ജനുവരി പത്തിനാണ് ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ആരംഭിക്കുന്നത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടക്കുന്ന ഈ പെരുന്നാളിന് കേരളത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ എത്തിച്ചേരും. വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവും വഹിച്ചുകൊണ്ട് ദേവാലയത്തിൽ നിന്ന് കടൽത്തീരത്തേക്കും തിരിച്ചുമുള്ള 4 മണിക്കൂർ ഘോഷയാത്ര തിരുനാളിന്റെ പ്രധാന ചടങ്ങാണ്.
ഉത്സവത്തിന്റെ പത്താം നാൾ കടൽത്തീരത്തു നിന്ന് ദേവാലയത്തിലേക്ക് വിശ്വാസികൾ നടത്തുന്ന മുട്ടിന്മേൽ ഇഴഞ്ഞുളള കൃതജ്ഞതാ നേർച്ചയും പ്രസിദ്ധമാണ്.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചേർത്തല 8 കീ. മീ., ആലപ്പുഴ 22 കീ. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 കീ. മീ.