കേരളത്തിലെ വർണശബളമായ ക്ഷേത്രോത്സവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു ചിനക്കത്തൂർ പൂരം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പാലപ്പുറത്താണ് ചിനക്കത്തൂർ ഭഗവതി ക്ഷേത്രം. എല്ലാ വർഷവും മലയാള മാസം കുംഭത്തിൽ മകം നക്ഷത്രത്തിൽ ആഘോഷിക്കുന്ന പൂരത്തിനു കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ചിനക്കത്തൂരിൽ എത്തുക. സംസ്ഥാനത്തെ ഏറ്റവും കൗതുകകരവും ആകർഷകവുമായ നാടൻ കലാരൂപങ്ങളാണ് പൂരത്തിന്റെ സവിഷേത. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂർ പൂരത്തിന് ചാരുത നൽകുന്നു. നാനാ ജാതി മതസ്ഥരും പങ്കെടുക്കുന്ന ഉത്സവമാണ് ചിനക്കത്തൂർ പൂരം.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : ഷൊർണൂർ 20 കീ. മീ. അകലെ | അടുത്തുള്ള വിമാനത്താവളം : കൊച്ചി 103 കീ. മീ. അകലെ.