സ്ഥലം : ഹരിപ്പാട്, ആലപ്പുഴ
ഏകദേശം 30 ഏക്കറോളം വരുന്ന കാവിനകത്താണ് മണ്ണാറശ്ശാലയിലെ ശ്രീ നാഗരാജ ക്ഷേത്രം. ഈ 30 ഏക്കറില്‍ ഭൂരിഭാഗവും സ്വയം വളര്‍ന്നു വലുതായ വൃക്ഷങ്ങളും സസ്യങ്ങളുമാണ്. ഇതിനിടയിലുള്ള വഴികളിലും മരങ്ങളുടെ ചുവട്ടിലും നാഗങ്ങളുടെ 30,000-ത്തോളം കല്‍പ്രതിമകളുണ്ട്. മണ്ണാറശ്ശാല ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന അന്തര്‍ജ്ജനമാണ് ഈ ക്ഷേത്രത്തിലെ പൂജാരി. വീടിനകത്തും നിലവറയിലുമാണ് പ്രധാന നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) ആയില്യം നക്ഷത്രത്തിലാണ് പ്രധാന ഉത്സവം. പ്രധാന പ്രതിഷ്ഠയായ വാസുകി, നാഗയക്ഷി, നിലവറയിലുള്ള അനന്തന്‍ എന്നിവ കൂടാതെ ക്ഷേത്രത്തിലുള്ള എല്ലാ നാഗ പ്രതിഷ്ഠകളെയും എഴുന്നള്ളിച്ചു കൊണ്ടാണ് ആയില്യം നാളിലെ ഉത്സവം. പ്രധാന പൂജാരി നാഗരാജാവിന്റെ പ്രതിമ വഹിച്ചു കൊണ്ട് മുന്നില്‍ നടക്കും. സര്‍പ്പ കോപം ഒഴിവാക്കാനായി പ്രത്യേക പൂജകളും, ത്വക്ക് രോഗങ്ങള്‍ക്ക് ആശ്വാസമായി പ്രത്യേക വഴിപാടുകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക : www.mannarasala.org
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : ഹരിപ്പാട്, 4 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 100 കി. മീ.