വടക്കാഞ്ചേരിക്കടുത്തുള്ള പ്രകൃതിരമണീയമായ കാവിലെ വാര്‍ഷികോത്സവമാണ് ഉത്രാളിക്കാവ് പൂരം എന്നറിയപ്പെടുന്നത്. വിസ്തൃതമായ വയലിനു നടുവിൽ, ആൽമരങ്ങൾ കുട ചൂടി നിൽക്കുന്ന ചെറുകാവാണ് ഉത്രാളി ശ്രീ രുധിര മഹാകാളി കാവ്. ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. മലയാള മാസമായ കുംഭത്തിലാണ് ഈ വാര്‍ഷികോത്സവം നടക്കുക. (ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലാകും ഇത്). എട്ടു ദിവസത്തെ വാര്‍ഷിക ക്ഷേത്രോത്സവം ഈ മേഖലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. അവസാന ദിവസത്തെ 21 ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആഡംബരം കൊണ്ടും വര്‍ണ്ണപൊലിമ കൊണ്ടും, താളമേളങ്ങളുടെ ഗരിമ കൊണ്ടും കേരളമാകെ അറിയപ്പെടുന്നു. ഓരോ ദിവസവും പ്രത്യേക പരിപാടികളും നാടന്‍ കലാരൂപങ്ങളും കഥകളിയും ഉത്സവത്തിനു മാറ്റു കൂട്ടും. പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി എന്നീ മേളങ്ങളും പ്രസിദ്ധമാണ്.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : തൃശ്ശൂര്‍, 21 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 72 കി. മീ.