തിരുവനന്തപുരത്തിനടുത്ത് തീരപ്രദേശത്തുള്ള വെട്ടുകാട് ദൈവമാതാവിന്റെ പള്ളി തെക്കന്‍ കേരളത്തിലെ ക്രൈസ്തവരുടെയും മറ്റു സമുദായാംഗങ്ങളുടെയും തീര്‍ത്ഥാടന കേന്ദ്രമാണ്. അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള പള്ളിയില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. 1543-നും 1547-നുമിടയില്‍ അദ്ദേഹം ഇവിടെ ചെലവഴിച്ചതായും പറയുന്നു. എല്ലാവര്‍ഷവും നടക്കുന്ന ക്രിസ്തുരാജാ തിരുന്നാള്‍ ആഘോഷപൂര്‍ണ്ണമാണ്. പെരുന്നാളിന്റെ എല്ലാ ദിവസങ്ങളിലും പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടെങ്കിലും അവസാന ദിവസത്തെ ക്രിസ്തു രാജാവിന്റെ എഴുന്നള്ളിപ്പ് വര്‍ണ്ണാഭയിലും ആഡംബരത്തിലും ഭക്തരുടെ പങ്കാളിത്തത്തിലും പ്രസിദ്ധമാണ്.
എങ്ങനെ എത്താം:
അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, ഏകദേശം 7 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 3 കി. മീ.