കേരളക്കരയിലെ ആയുർവേദ സമ്പ്രദായത്തിന് ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട്. ഈ പുരാതന ചികിത്സ സമ്പ്രദായത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് ലോകം മനസ്സിലാക്കി വരുന്നതേയുള്ളു. അനാദികാലം മുതലേ ആയുർവേദ ചികിത്സ മേഖലയിൽ വൈദഗ്ദ്യം നേടിയ കേരളം ഇന്ന് മികച്ച ആയുർവേദ ചികിത്സയുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും തലസ്ഥാനമാണ്. കേരളത്തിലെ ആയുർവേദ ചികിത്സ സംവിധാനങ്ങളെ കുറിച്ചുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. സമഗ്രമായ ആയുർവേദ ചികിത്സ സമ്പ്രദായത്തെ മനസ്സിലാക്കുന്നതിനു ഈ ചിത്രങ്ങൾ സഹായിക്കും.