ഉത്സവങ്ങള്‍ കേരളജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. മുക്കിലും മൂലയിലും വരെ ആരവങ്ങളുയരുന്ന അനര്‍ഘ നിമിഷങ്ങള്‍. ഒരാണ്ടിനിടയില്‍ വ്യത്യസ്ത സമയങ്ങളിലും സന്ദര്‍ഭങ്ങളിലും വിരിഞ്ഞൊരുങ്ങുന്ന ഉത്സവമേളങ്ങളുടെ ദൃശ്യങ്ങളാണിവ. ഓരോന്നിലും അവയുടെ തനത് പാരമ്പര്യവും ആചാരങ്ങളും വേറിട്ടുനില്‍ക്കുന്നു. എന്നാല്‍ അവയൊക്കെ വിവിധ സമൂഹകൂട്ടായ്മകളുടെ ഒരുമിക്കല്‍ കൂടിയാണ്.