ഈ വെബ്‌സൈറ്റിലൂടെ എങ്ങിനെ സഞ്ചരിക്കാം ?

 

സഞ്ചാരികള്‍ക്ക് സഹായകമായ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ എപ്പോഴും ലഭ്യമാണ്. വിവരങ്ങള്‍ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും. ഇംഗ്ലീഷിനു പുറമെ ചില വിദേശഭാഷകളിലും പ്രാദേശിക ഭാഷകളിലും ഇതു ലഭ്യമാണ്.

Internal Search

തിരയുക

നിങ്ങള്‍ തേടുന്ന വിവരം ഈ സൈറ്റിലുണ്ടോ എന്നന്വേഷിക്കാന്‍ സഹായിക്കുന്ന ഉപാധി. ഈ ഗൂഗ്ള്‍ തിരച്ചില്‍ ഉപാധി (സെര്‍ച്ച് എന്‍ജിന്‍) നിങ്ങള്‍ തിരയുന്ന വിവരം  ലഭ്യമാക്കാന്‍ സഹായിക്കും. മൂന്നു ഭാഗങ്ങളായി വിവരശേഖരത്തെ തിരിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഉപകാരപ്രദമാകാനാണ് ഭൂരിഭാഗം വിവരങ്ങളും ശേഖരിച്ചിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്നതിനാണ് മറ്റൊരു പ്രത്യേക വിഭാഗം. ടൂറിസം മേഖലയിലും ബിസിനസ്സ് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടതാണ് മൂന്നാമത്തെ വിഭാഗം.

കേരളം ഒറ്റനോട്ടത്തില്‍

കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന യാത്രികര്‍ക്ക് നാടിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നല്‍കുന്നു. ഓരോ യാത്രക്കാരനും തീര്‍ച്ചയായും മനസ്സിലാക്കേണ്ട വിവരങ്ങളാണിത്. ഉദാഹരണത്തിന് ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വരുമ്പോള്‍ തന്നെ വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനത്തെ കുറിച്ചുളള വിവരം ഈ സൈറ്റില്‍ ലഭ്യമാണ്.

Large Video Collection

വിപുലമായ വീഡിയോ ശേഖരം

അഞ്ഞൂറിലേറെ ചിത്രങ്ങളും മൂവായിരത്തിലേറെ വീഡിയോകളും ഈ ശേഖരത്തിലുണ്ട്. സ്ഥലങ്ങള്‍, ഭക്ഷണം, പാചക വിധികള്‍, കലാരൂപങ്ങള്‍, ഉത്സവങ്ങള്‍, ആയുര്‍വേദ സൗകര്യങ്ങള്‍, ജലയാത്ര, ജലോത്സവ വിവരങ്ങള്‍, വന്യജീവി സമ്പത്ത് തുടങ്ങി  കേരളത്തിന്റെ സവിശേഷതകളെല്ലാം ഇവയിലുണ്ട്.

Tour Planner

യാത്രയ്ക്കൊരുങ്ങാം

ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ ഉളള യാത്ര സ്വയം തിരഞ്ഞെടുക്കാന്‍ ഈ സൈറ്റിലുള്ള 'ഇന്റലിജന്റ് ടൂര്‍ പ്ലാനര്‍' സഹായിക്കും. നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന സ്ഥലങ്ങളും യാത്രാ സമയവും നല്‍കിയാല്‍ ഏറ്റവും മികച്ച യാത്രാപദ്ധതി ഈ സൈറ്റ് നല്‍കും. അനാവശ്യയാത്രകള്‍ ഒഴിവാക്കി ഏറ്റവും എളുപ്പത്തില്‍ സൗകര്യപ്രദമായി സഞ്ചരിക്കാന്‍ ഇത് സഹായകമാകും.

Major Destinations

പ്രധാന കേന്ദ്രങ്ങള്‍

ഓരോ സ്ഥലത്തെയും പ്രധാന സന്ദര്‍ശനകേന്ദ്രങ്ങള്‍ അറിഞ്ഞിരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവും. അത്തരം സ്ഥലങ്ങളെ പറ്റി കൂടുതലറിയാനും ആ​ഗ്രഹമുണ്ടാകും. ഓരോരുത്തരുടെയും താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന തരത്തില്‍ സ്ഥലങ്ങളുടെ വലിയൊരു പട്ടിക തന്നെയുണ്ട്. ഒരു സ്ഥലം തിരഞ്ഞെടുത്താല്‍ അതിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും തിരയാം.

E-Newsletter

ഇ-ന്യൂസ് ലെറ്റര്‍

കേരള ടൂറിസം കഴിഞ്ഞ 15 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന എല്ലാ ഇ-ന്യൂസ് ലെറ്ററുകളും നിങ്ങള്‍ക്ക് കാണാം. സന്ദര്‍ശക സീസണ്‍, യാത്രാ വിശദാംശങ്ങള്‍, റിസോര്‍ട്ടുകളുടെ നിരക്ക് എന്നിങ്ങനെ വേണ്ട വിവരങ്ങള്‍ താരതമ്യം ചെയ്യാനാകും. കേരള ടൂറിസം, ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചു പുതുപുത്തന്‍ വിവരങ്ങളും ഇതില്‍ നിന്നു ലഭിക്കും. രണ്ടു തവണ PATA ബഹുമതികള്‍ക്ക് അര്‍ഹമായ പ്രതിമാസ ഇ-ന്യൂസ് ലെറ്ററിനായി ഇപ്പോള്‍ തന്നെ വരിക്കാരാവൂ.

Message Board

അന്വേഷണങ്ങള്‍

നിങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായി നല്‍കുന്ന മറ്റൊരു സേവനമാണ് ഇത്. കേരളത്തിലേക്കു യാത്ര പദ്ധതി തയ്യാറാക്കുന്നവര്‍ക്ക് ഏറെ ഉപകാര പ്രദമാണിത്. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഇവിടെ നിങ്ങളുടെ യാത്രാപദ്ധതി പങ്കിടുക. വിവിധ യാത്രാ സംഘാടകര്‍ നിങ്ങളുടെ യാത്രാപദ്ധതിക്കു യോജിച്ച അവരുടെ ഓഫറുകളും അതിനുള്ള ചെലവും നിങ്ങളെ അറിയിക്കും. നിങ്ങള്‍ക്ക് യോജിച്ചതും ഇഷ്ടപ്പെട്ടതുമായ പാക്കേജുകള്‍ സ്വയം തിരഞ്ഞെടുക്കാം.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism
Muziris Heritage saathi nidhi Sahapedia Food Craft Institute
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close