അംഗീകാരമുള്ള ആയുര്‍വേദ കേന്ദ്രങ്ങള്‍
സര്‍ക്കാര്‍ അംഗീകാരമുള്ള അക്രഡിറ്റഡ് ആയുര്‍വേദ കേന്ദ്രങ്ങള്‍
ആയിരം കൊല്ലത്തെ പാരമ്പര്യവും ശ്രദ്ധാപൂര്‍വ്വമായ വികാസവും ഉണ്ട് കേരളത്തിന്റെ ആയുര്‍വേദ ചികിത്സാ പദ്ധതിക്ക്. പ്രത്യേക ചികിത്സാ പദ്ധതികള്‍ തുടങ്ങി പ്രത്യേക ഭക്ഷണ സമ്പ്രദായം വരെ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ ആയുര്‍വേദ മഹിമ. സാധാരണ രോഗങ്ങള്‍ക്കും തക്കതായ പ്രതിവിധി ഇതിലുണ്ട്. ഈ ആയുര്‍വേദ പാരമ്പര്യം രോഗങ്ങള്‍ക്കുള്ള വെറും ചികിത്സാരീതി മാത്രമല്ല ഒരു ജീവിതശൈലി കൂടിയാണ്. ഒരു ആരോഗ്യ പ്രശ്‌നത്തിലൊതുങ്ങാതെ ഒരു ആയുര്‍വേദ ചികിത്സകന്‍ രോഗിയുടെ സമ്പൂര്‍ണ്ണ ആരോഗ്യത്തെയാണ് ലക്ഷ്യമിടുന്നത്. ഇത് ദീര്‍ഘകാല സുസ്ഥിതിക്ക് അടിസ്ഥാനമിടുന്നു. ശരീരത്തെ സംതുലിതമാക്കുന്നു. ഓജ: ചികിത്സാ രീതിയില്‍ ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശരീരത്തെ ബലവത്താക്കുന്നു.
ആയുര്‍വേദ രീതികള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ്, അതോടെ രോഗിയുടെ മൊത്തം ശാരീരികാവസ്ഥ മെച്ചപ്പെടുന്നു. രോഗത്തിന്റെ അവസ്ഥയും പഴക്കവുമനുസരിച്ച് അതിന്റെ പരിഹാരത്തിനുള്ള ചികിത്സക്ക് കാലപരിധിയും മാറും, ഒരാഴ്ച മുതല്‍ മാസങ്ങള്‍ വരെയെടുക്കും ചിലപ്പോള്‍ ചികിത്സ. വര്‍ഷത്തില്‍ എല്ലാ സമയത്തും ആയുര്‍വേദ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി സംസ്ഥാനത്ത് ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും അയല്‍പക്കത്ത് ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും ഉണ്ട്. തങ്ങളുടെ യാത്രാപദ്ധതി പ്ലാന്‍ ചെയ്യും മുമ്പ് ഇ-മെയ്ല്‍ വഴി തങ്ങളുടെ ആയുര്‍വേദ ചികിത്സകനെ ബന്ധപ്പെട്ട് രോഗ വിവരങ്ങളും ശാരീരികാവസ്ഥയും വിവരിക്കാന്‍ സൗകര്യങ്ങളുണ്ട്. മതിയായ വിവരങ്ങള്‍ ലഭ്യമായാല്‍, ചികിത്സകന്‍ തന്നെ അയാളുടെ ചികിത്സാപദ്ധതികളും രീതികളും തയ്യാറാക്കി സമഗ്ര ചികിത്സക്ക് സൗകര്യങ്ങള്‍ ഒരുക്കും. അങ്ങിനെ വളരെ സമ്പൂര്‍ണ്ണവും സമഗ്രവുമായ താമസത്തിനും ചികിത്സയ്ക്കും കേരളം നിങ്ങളെ കാത്തിരിക്കുകയാണ്.