തേങ്ങാപ്പാലിന്റെയും, നറുനെയ്യിന്റെയും, അണ്ടിപരിപ്പിന്റെയും മേമ്പൊടി ചേർന്ന അട പ്രഥമനോളം രുചിയുളള വേറെന്താണുളളത്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായ അടപ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
അട - 50 ഗ്രാം
ശർക്കര - 150 ഗ്രാം
തേങ്ങാപ്പാൽ - 250 മില്ലി
ഉണക്കമുന്തിരി - 25 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
നെയ്യ് - 50മില്ലി
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂൺ
തേങ്ങ - 10 ഗ്രാം
ഉണ്ടാക്കുന്ന വിധം
അട വെളളത്തിലിട്ട് ഒന്നു തിളപ്പിച്ച ശേഷം വെളളം മുഴുവനും ഊറ്റിക്കളയണം. ശർക്കര വെളളത്തിൽ അലിയിച്ച് അരിച്ചെടുത്തതിലേക്ക് അട ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ഏലയ്ക്കപ്പൊടിയും ചേർക്കണം. പാല് ചേർത്തശേഷം തിളപ്പിക്കരുത്. നെയ്യിൽ വറുത്തെടുത്ത മുന്തിരിയും അണ്ടിപ്പരിപ്പും തേങ്ങയും ചേർത്തലങ്കരിച്ച് വിളമ്പാം.
കടപ്പാട്: മുത്തൂറ്റ് പ്ലാസ, തിരുവനന്തപുരം