പായസങ്ങളിൽ പ്രഥമസ്ഥാനത്തുളള അട പ്രഥമൻ ഉണ്ടാക്കാനുളള അട എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചാണീ വീഡിയോ.
ആവശ്യമുളള സാധനങ്ങൾ
പച്ചരി - ഒരു കപ്പ്
പഞ്ചസാര - 2 ടീസ്പൂൺ
നെയ്യ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു മണിക്കൂർ കുതിർത്ത അരി വെളളം വാർത്തശേഷം രണ്ട് മണിക്കൂറോളം ഉണങ്ങിയ തുണിയിൽ പൊതിഞ്ഞുവെയ്ക്കണം. ശേഷം നന്നായി പൊടിച്ച് അരിപ്പയിൽ അരിച്ചെടുക്കണം. ഇനി നെയ്യും പഞ്ചസാരയും ചേർത്ത് ചൂടുവെളളത്തിൽ ചപ്പാത്തിമാവിന്റെ പരുവത്തിൽ മാവ് കുഴച്ചെടുക്കണം.
വാഴയില ആറിഞ്ച് നീളത്തിൽ മുറിച്ചെടുത്ത് തീയിലൊന്നു വാട്ടിയതിൽ ചെറുനാരങ്ങ വലിപ്പത്തിൽ മാവെടുത്ത് പരത്തണം. ഇങ്ങനെ മാവ് മുഴുവനും ഓരോ ഇലകളിലായി പരത്തിയെടുക്കണം. ഇലയുടെ പിൻഭാഗത്താണ് മാവ് പരത്തേണ്ടത്. ഒരു പരന്ന വലിയ പാത്രത്തിൽ വെളളമെടുത്ത് തിളപ്പിക്കുക. തിളച്ച വെളളത്തിലേക്ക് പരത്തിയ അടകൾ ഇട്ടുകൊടുക്കണം. വെന്തു കഴിയുമ്പോൾ അട ഇലയിൽ നിന്നുവിട്ടുപോരും. അപ്പോൾ കോരിയെടുക്കാം. പരത്തിയ മാവ് ആവിയിൽ വേവിച്ചുമെടുക്കാം. പശപശപ്പ് പോകാനായി മൂന്നോ നാലോ തവണ തണുത്തവെളളത്തിൽ കഴുകിയെടുത്ത് ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കാം.
പാചകക്കുറിപ്പ് നൽകിയത്
ശ്രീമതി ലൈല വേണുകുമാർ
ഫോൺ : +919895534383
ഇമെയിൽ: devoo_07@yahoo.co.in