രുചികൊണ്ട് കെട്ടുവളള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മീൻ - കാൽ കിലോ
വെളിച്ചെണ്ണ - 50 ഗ്രാം
കടുക്, ഉലുവ - കുറച്ച്
തേങ്ങ - അര മുറി
പച്ചമാങ്ങ - ചെറുത് 1
തക്കാളി - 1
മുളകുപൊടി - ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്ന വിധം
തേങ്ങ ചിരകിയതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, തക്കാളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. മീൻ കഴുകി കഷണങ്ങളാക്കിയത് ഉപ്പും, മഞ്ഞൾപ്പൊടിയും തേച്ച് അൽപസമയം വെച്ചതിലേക്ക് തേങ്ങ അരച്ചതും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് വേവിക്കുക. ഒന്നു തിളച്ചു കഴിയുമ്പോൾ മാങ്ങ കഷണങ്ങളാക്കിയതും പകുതി കറിവേപ്പിലയും ചേർത്ത് 15 മിനിറ്റോളം വേവിക്കണം. ചാറ് കുറുകിത്തുടങ്ങുമ്പോൾ വാങ്ങിവെച്ച് ബാക്കിയുളള വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മൂടി വെയ്ക്കണം.
കടപ്പാട്: അബാദ് പ്ലാസ, കൊച്ചി