ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ - 250 ഗ്രാം
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ചതച്ച ഇഞ്ചി - ഒരു നുളള്
വെളുത്തുളളി - 2 അല്ലി
പച്ചമുളക് - 4,5
കുടംപുളി - 2,3
ജീരകം (വറുത്ത് പൊടിച്ചത്) - 1 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പച്ചമുളക്, ചതച്ച ഇഞ്ചി, കുടംപുളി എന്നിവ ഇട്ട് മാറ്റിവെയ്ക്കുക.
അടുത്തതായി ഈ പാത്രത്തിലേക്ക് നന്നാക്കിയ ചെമ്മീൻ ഇട്ടുകൊടുക്കുക. തിളച്ച് അല്പസമയം കഴിഞ്ഞ് ചതച്ച വെളുത്തുളളി ഇട്ടുകൊടുക്കുക. നന്നായിളക്കുക. കുരുമുളകുപൊടി ചേർക്കുക. ഒരു ചെറിയ ചട്ടിയില്‍ എണ്ണ ചൂടാക്കുക. കടുകും കറിവേപ്പിലയും ഇട്ട് താളിക്കുക. ഇത് വെന്ത ചെമ്മീനിന് മുകളിലേക്ക് ചേര്‍ക്കുക.