കേരളത്തില്‍ ഏറ്റവും ജനകീയമായ ഒരു മത്സ്യ കറിയാണ് ഉണക്കമീന്‍ കറി. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലെ വീട്ടുകാര്‍ക്കും പരിചിതമാണ് ഈ കറിക്കൂട്ട്. അതിന്റെ മണം മാത്രം മതി നിങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാന്‍. ആരും ഇതില്‍ മയങ്ങും.
ചേരുവകള്‍
ഉണക്കമീന്‍ - 250 ഗ്രാം
ഉള്ളി - 75 ഗ്രാം
പച്ചമുളക് - രണ്ട്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 30 ഗ്രാം
മല്ലിപ്പൊടി - 30 ഗ്രാം
മുളകു പൊടി - 30 ഗ്രാം
മഞ്ഞള്‍പ്പൊടി - 10 ഗ്രാം
കറിവേപ്പില - 10 ഗ്രാം
കടുക് - 10 ഗ്രാം
ഉലുവ - 10 ഗ്രാം
വെളിച്ചെണ്ണ - 50 മില്ലി
തയ്യാറാക്കുന്ന വിധം
ഉണക്കമീന്‍ വൃത്തിയാക്കി തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. വലിയ തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില, പച്ചമുളക് കീറിയത്, ഉള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് തവിട്ടു നിറമാകും വരെ അടുപ്പില്‍ വച്ച് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി ചേര്‍ത്തരച്ചത് ഇതില്‍ ചേര്‍ക്കുക, ഒപ്പം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും. വൃത്തിയാക്കിയ ഉണക്കമീനും പുളിയും ചേര്‍ത്ത് നന്നായി വേവിക്കുക. ചൂടോടെ വിളമ്പണം.