ആവശ്യമായ സാധനങ്ങൾ
ഇറച്ചി കീമയാക്കിയത് - അര കിലോ
മുട്ട - 6
വെളുത്തുളളി - 50 ഗ്രാം
ഇഞ്ചി - 50 ഗ്രാം
പച്ചമുളക് - 50 ഗ്രാം
കറുവാപ്പട്ട - 2 ഗ്രാം
ഗ്രാമ്പു - 2 ഗ്രാം
പെരുംജീരകം - 2 ഗ്രാം
മല്ലിയില - 50 ഗ്രാം
ഉപ്പ്
ഉണ്ടാക്കുന്ന വിധം
ഇറച്ചി കീമയിൽ ചതച്ച ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവയും പൊടിയാക്കിയ കറുവാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയും യോജിപ്പിക്കുക. പാകത്തിന് ഉപ്പും അരിഞ്ഞ മല്ലിയിലയും കുറച്ച് നാരങ്ങനീരും ചേർക്കുക. ഈ കൂട്ടിലേക്ക് മുട്ട അടിച്ചതും കൂടി ചേർത്ത് വടയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ മൊരിച്ചെടുക്കുക.
കടപ്പാട്
ക്വാളിറ്റി ഇൻ പ്രസിഡൻസി, എറണാകുളം.