കേരളീയസദ്യയിലെ മറ്റൊരു പ്രധാന കറിയായ എരിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മത്തങ്ങ - കഷണങ്ങളാക്കിയത് - 1 കപ്പ്
ഏത്തക്കായ - കഷണങ്ങളാക്കിയത് - 1 കപ്പ്
ചേന - കഷണങ്ങളാക്കിയത് - 1 കപ്പ്
വൻപയർ - അരക്കപ്പ്
തേങ്ങ ചിരകിയത് ഒന്നര കപ്പ്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
വെളുത്തുളളി - 2 അല്ലി
പച്ചമുളക് - 3
കുരുമുളക് - അര ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
താളിക്കുന്നതിന്
കടുക് - 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
വറ്റൽ മുളക് - 4
കറിവേപ്പില - 1 തണ്ട്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ വൻപയർ വേവിക്കുക. പകുതി വേവാകുമ്പോൾ തുറന്ന് പച്ചക്കറി കഷണങ്ങളും പച്ചമുളകും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക.
ചിരകിയ തേങ്ങയിൽ വെളുത്തുളളിയും ജീരകവും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്തരക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും താളിക്കുക. തീ കുറച്ച് ഉഴുന്നു പരിപ്പും വറ്റൽമുളകുമിട്ട് ഇളക്കിയ ശേഷം അരപ്പ് ചേർത്ത് അൽപ്പം വെളളമൊഴിച്ച് തിളപ്പിക്കുക. വേവിച്ചുവെച്ച പയർ പച്ചക്കറി കൂട്ടിലേക്ക് താളിച്ച അരപ്പൊഴിച്ച് പതുക്കെ ഇളക്കി മൂടി വെയ്ക്കുക. എരിശ്ശേരി തയ്യാറായി കഴിഞ്ഞു.