ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ തലയും വാലും കളയാതെ വൃത്തിയാക്കിയത് - 200 ഗ്രാം
ചെറുനാരങ്ങ - 1
പാഴ്സ്ലി - ഒരു തണ്ട്
സലാഡ് ഓയിൽ - 5 മില്ലി
ഉപ്പും കുരുമുളകും
ഇഞ്ചി വെളുത്തുളളി പേസ്റ്റ് - 10 ഗ്രാം
മുട്ട - 1
മൈദ - 25 ഗ്രാം
കോൺഫ്ലോർ - 25 ഗ്രാം
ബ്രഡ് ക്രമ്പ്സ് - 50 ഗ്രാം
എണ്ണ - 100 മില്ലി
ഉരുളക്കിഴങ്ങ് - 100 ഗ്രാം
ലെറ്റ്യൂസ് - 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ഇഞ്ചി വെളുത്തുളളി അരച്ചതും നാരങ്ങനീരും ഉപ്പും കുരുമുളകും സലാഡ് ഓയിലും യോജിപ്പിച്ചതിൽ ചെമ്മീൻ പുരട്ടിവെയ്ക്കുക.
ഓരോ മീനും ഒരു ടൂത്ത്പിക്കിൽ കോർത്തെടുക്കുക.
മൈദയും കോൺഫ്ലോറും മുട്ടയും കൂടി യോജിപ്പിച്ചതിൽ ചെമ്മീൻ മുക്കിയെടുത്ത് ബ്രഡ് ക്രമ്പ്സിൽ മുക്കുക. ഇത് എണ്ണയിൽ തവിട്ട് നിറമാകുന്നതു വരെ വറുക്കുക. ടൂത്ത്പിക്ക് നീക്കി ലെറ്റ്യൂസ്, പാഴ്സ്ലി എന്നിവ വെച്ചലങ്കരിച്ച് ഫ്രഞ്ച് ഫ്രൈസിനൊപ്പം വിളമ്പാം.
കടപ്പാട്: ബോൾഗാട്ടി പാലസ്, കൊച്ചി