മീനും മത്സ്യ കറികളും ഇഷ്ടപ്പെടുന്ന ഭക്ഷണപ്രിയര്‍ക്ക് മീന്‍ മപ്പാസും, ഫിഷ് മോളിയും, എരിവിട്ട് പൊരിച്ച ചെമ്മീനും തുടങ്ങി നെയ്മീന് പൊരിച്ചതു വരെ വിവിധതരം മത്സ്യവിഭവങ്ങളാണ് കേരളം ഒരുക്കുന്നത്. ലോകമാകെ കേള്‍വി കേട്ടതാണ് കേരളത്തിന്റെ മത്സ്യസമ്പത്ത്. തനതും വിശ്വസനീയവുമായ കേരള രീതികളില്‍ നിങ്ങള്‍ക്ക് സ്വയം തയ്യാറാക്കാവുന്ന കുറെ പാചകക്കുറിപ്പുകളാണ് ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയൊക്കെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീട്ടമ്മമാരില്‍ നിന്ന് ശേഖരിച്ചതും.