നെല്ലിക്കയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാവില്ല. വിറ്റാമിൻ സിയുടെയും ഇരുമ്പ് സത്തിന്റെയും കലവറയായ നെല്ലിക്ക ഏതു രൂപത്തിലും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. നെല്ലിക്ക കൊണ്ട് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
നെല്ലിക്ക - 2 കപ്പ്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
മുളകുപൊടി - 3 ടീസ്പൂൺ
മല്ലിപ്പൊടി - 3 ടീസ്പൂൺ
കായം - 1 ടീസ്പൂൺ
വിനീഗർ - 1 ടീസ്പൂൺ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളളമെടുത്ത് നെല്ലിക്ക അതിലിട്ട് തിളപ്പിച്ച ശേഷം അവയുടെ കുരു കളഞ്ഞ് വെയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി മല്ലിപ്പൊടി, മുളകുപൊടി, കായം എന്നിവ ചൂടാക്കുക. ആവശ്യത്തിനു ഉപ്പു ചേർക്കുക. ഏറ്റവും ഒടുവിൽ വേവിച്ച നെല്ലിക്ക ഇട്ട് വിനീഗർ ചേർത്ത് നന്നായി ഇളക്കുക. തണുക്കുമ്പോൾ ഈർപ്പമില്ലാത്ത കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.