മലബാർ പാചകത്തിലെ ബീഫ് കൊണ്ടുളള വിഭവമാണ് ഇറച്ചിപ്പത്തൽ.
ആവശ്യമായ സാധനങ്ങൾ
ബീഫ് - 200 ഗ്രാം
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
പെരുംജീരകം - കാൽ ടീസ്പൂൺ
ഇഞ്ചി - ഒരു കഷണം
വെളുത്തുളളി - 2 ടീസ്പൂൺ
സവാള അരിഞ്ഞത് - 1
പച്ചമുളക് - 3
കറിവേപ്പില
വെളിച്ചെണ്ണ - 3 ടീസ്പൂൺ
ഉപ്പ് പാകത്തിന്
പുഴുങ്ങലരി മാവ് - കാൽ കിലോ
തേങ്ങ ചിരകിയത് - 1 കപ്പ്
നല്ല ജീരകം - കാൽ ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് നല്ല ജീരകം, ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക. ഇനി തേങ്ങ ചിരകിയത് ചേർക്കാം. വെളളം വലിയുമ്പോൾ അരിഞ്ഞ സവാള ചേർക്കുക. പാകത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റുക. ശേഷം മസാലപ്പൊടികളും പെരുംജീരകവും ചേർക്കണം. ഇവ നന്നായി യോജിപ്പിച്ച ശേഷം കഷണങ്ങളാക്കിയ ബീഫ് ചേർത്ത് ആവശ്യത്തിനു വെളളമൊഴിച്ച് നന്നായി വേവിക്കണം.
രണ്ടു മണിക്കൂർ കുതിർത്ത അരി കുറച്ച് വെളളമൊഴിച്ച് നന്നായി അരച്ചെടുക്കണം. എണ്ണ പുരട്ടിയ വാഴയിലയിൽ പകുതി മാവ് അട പോലെ പരത്തുക. മറ്റൊരു ഇലയിൽ ഇതുപോലെ ബാക്കിയുളള മാവും പരത്തിയ ശേഷം വേവിച്ച ബീഫ് കൂട്ട് മാവിനു മീതെ നിരത്തുക. പരത്തിയ മാവ് കൊണ്ട് മൂടിയ ശേഷം ആവിയിൽ 15-20 മിനിറ്റ് വേവിച്ചെടുക്കണം. മുറിച്ചെടുത്ത് വിളമ്പാം.
കടപ്പാട്
ശ്രീ. മേജോ. സി. ചീരപ്പുറം
എക്സിക്യൂട്ടീവ് ഷെഫ്
വൈത്തിരി റിസോർട്ട്, വയനാട്
www.vythiriresort.com