കേരളത്തിന്റെ തീരദേശങ്ങളിൽ ലഭ്യമാകുന്ന വിഭവങ്ങളിൽ ഒന്നാണ് കരിമീൻ മപ്പാസ്.
ആവശ്യമായ സാധനങ്ങൾ
കരിമീൻ - 200 ഗ്രാം
തേങ്ങ - അരമുറി
വെളിച്ചെണ്ണ - 50 മില്ലി
കടുക് - 5 ഗ്രാം
ഉലുവ - 5 ഗ്രാം
കറിവേപ്പില - രണ്ട് തണ്ട്
ചെറിയുളളി - 30 ഗ്രാം
ഇഞ്ചി, വെളുത്തുളളി - 20 ഗ്രാം
പച്ചമുളക് - 10
വിനീഗർ 10 മില്ലി
ഉപ്പ്
മസാലയ്ക്ക അരയ്ക്കാനുളളത്
വറ്റൽമുളക് - 5ഗ്രാം
മല്ലി - 10 ഗ്രാം
ചെറിയുളളി - 2
ഇഞ്ചി - 5 ഗ്രാം
മഞ്ഞൾ - 2 ഗ്രാം
തയ്യാറാക്കുന്ന വിധം
അരച്ച മസാലക്കൂട്ടിന്റെ പകുതി എടുത്ത് മീനിൽ തേച്ചുപിടിപ്പിക്കുക. അല്പസമയം കഴിഞ്ഞ് പകുതിവേവിൽ മൊരിച്ചെടുക്കുക.
എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് ചെറിയുളളിയും ഇഞ്ചി, വെളുത്തുളളി പച്ചമുളക് എന്നിവയും ചേർത്ത് വഴറ്റുക. അരച്ച മസാലയുടെ ബാക്കിയും കൂടി ചേർത്ത് വഴറ്റുക. തവിട്ട് നിറമാകുമ്പോൾ രണ്ടാം പാൽ ചേർക്കുക. തിളക്കുമ്പോൾ മീനിട്ട് ഉപ്പും വിനീഗറും ചേർക്കുക. പാതി അടച്ചു വെച്ച് വേവിക്കുക. മീൻ വെന്തു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തിളക്കുന്നതിന് മുമ്പ് ഇറക്കുക. ചൂടോടെ വിളമ്പാം.