ആവശ്യമായ സാധനങ്ങൾ
കരിമീൻ - 200 ഗ്രാം
ഇഞ്ചി - 10 ഗ്രാം
വെളുത്തുളളി - 10 ഗ്രാം
സവാള - 50 ഗ്രാം
കറിവേപ്പില - രണ്ട് തണ്ട്
മുളകുപൊടി - 5 ഗ്രാം
മഞ്ഞൾപ്പൊടി - 3 ഗ്രാം
മല്ലിപ്പൊടി - 5 ഗ്രാം
കുരുമുളകുപൊടി - 2 ഗ്രാം
ചെറുനാരങ്ങ - 1
ഉപ്പ്
വെളിച്ചെണ്ണ - 25 മില്ലി
തയ്യാറാക്കുന്ന വിധം
മസാല എല്ലാം ഒന്നിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർക്കുക. മീൻ വൃത്തിയാക്കി വരഞ്ഞശേഷം ഈ മസാലക്കൂട്ട് നന്നായി തേച്ചുപിടിപ്പിക്കുക. വാഴയിലയിൽ പൊതിഞ്ഞ ശേഷം ചൂട് തവയിൽ തിരിച്ചു മറിച്ചുമിട്ട് മൊരിച്ചെടുക്കുക.
കടപ്പാട്: കെടിഡിസി