പച്ചക്കായയും ആട്ടിറച്ചിയും ഉപയോഗിച്ചുളള ഈ തലശ്ശേരി കറി നെയ്ച്ചോറിനൊപ്പം ഒന്നാന്തരമാണ്.
ആവശ്യമായ സാധനങ്ങൾ
പച്ചക്കായ - 2
ആട്ടിൻകാല് - 200 ഗ്രാം
തേങ്ങ - അരമുറി
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
വെളുത്തുളളി - 1 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം
കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞളുമിട്ട വെളളത്തിൽ കഴുകി വെയ്ക്കുക.
ആട്ടിൻകാല് ചെറിയ കഷണങ്ങളാക്കി കഴുകി മുറിച്ചെടുക്കണം. ഇവ രണ്ടും മല്ലി, മുളക്, മഞ്ഞൾപ്പൊടികളും ഉപ്പും ചേർത്ത് വേവിച്ചെടുക്കണം. തേങ്ങയിൽ പെരുംജീരകവും വെളുത്തുളളിയും ചേർത്തരയ്ക്കുക. ഇത് കറിവേപ്പിലയും ചേർത്ത് വേവിച്ച കഷണത്തിലേക്കൊഴിച്ച് തിളപ്പിക്കുക. ഉപ്പ് പാകം നോക്കിയ ശേഷം ചെറുചൂടോടെ വിളമ്പാം.
കടപ്പാട്: താജ് റെസിഡൻസി, കോഴിക്കോട്.