ആവശ്യമായ സാധനങ്ങൾ
നേന്ത്രക്കായ - 2
കാരറ്റ് - 1
തേങ്ങ - അരമുറി
കടല - 100 ഗ്രാം
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
പച്ചമുളക് - 4
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ചെറിയുളളി - 2
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളളമെടുത്ത് ആദ്യം കടല വേവിച്ചെടുക്കുക. അതിലേക്ക് കായ അരിഞ്ഞത് ചേർക്കുക. ഒന്ന് തിളച്ചശേഷം കാരറ്റ് അരിഞ്ഞത് ചേർക്കുക. മൂടി വെയ്ക്കുക. ഇത് തിളക്കുമ്പോൾ മുളകുകീറിയതും ഉപ്പും ചിരകിയ തേങ്ങയും ചേർക്കുക. ഇളക്കിയ ശേഷം അടച്ചുവെച്ച് വീണ്ടും വേവിക്കുക. ആവശ്യമെങ്കിൽ വെളളം വീണ്ടും ചേർക്കാം. ഒരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ഉളളി മൂപ്പിച്ച ശേഷം കറിയിലേക്കു ചേർക്കുക. കൂട്ടുകറി തയ്യാറായി കഴിഞ്ഞു.