കേരളത്തിലെ ഗോത്രവർഗപാചകങ്ങളിൽ ഒന്നാണ് മുളകുകഞ്ഞിയെന്നും അറിയപ്പെടുന്ന കുരുമുളകു കഞ്ഞി. സാധാരണ പ്രസവിച്ച സ്ത്രീകൾക്ക് മൂന്നാംനാൾ മുതൽ ഒരു മാസം കൊടുക്കുന്ന മരുന്നുകഞ്ഞിയാണിത്. സ്വാദും ഗുണവും ഒരുപോലെ ചേരുന്ന കുരുമുളകു കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കുരുമുളക് പൊടി
ജീരകപ്പൊടി
അയ്മോദകം
ചതച്ച വെളുത്തുളളി
തേങ്ങാപ്പാൽ
കുത്തരി
ഉപ്പ്
തയ്യാറാക്കുന്ന വിധം
വലിയ മൺപാത്രത്തിൽ വെളളം ചൂടാക്കി അരി ഒഴിച്ചുളള ചേരുവകളെല്ലാം ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം അരി കൂടി ഇട്ട് അര മണിക്കൂർ വേവിക്കുക.