ആവശ്യമായ സാധനങ്ങൾ
കപ്പ - അരക്കിലോ
ആട്ടിറച്ചി - മുക്കാൽ കിലോ
തക്കാളി - കാൽകിലോ
സവാള - കാൽകിലോ
പച്ചമുളക് - 25 ഗ്രാം
മല്ലിപ്പൊടി - 6 ടേബിൾ സ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ
കുരുമുളകുപൊടി - 2 ടേബിൾ സ്പൂൺ
ഇഞ്ചി - 25ഗ്രാം
വെളുത്തുളളി - 15 ഗ്രാം
കറുവാപ്പട്ട - 4 എണ്ണം
ഗ്രാമ്പൂ - 8
ഏലയ്ക്ക - 4
കറിവേപ്പില - 4 തണ്ട്
വെളിച്ചെണ്ണ - 50 മില്ലി
ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്ന വിധം
കപ്പ കഴുകി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ടു വേവിക്കുക. ഉളളിയും പച്ചമുളകും അരിഞ്ഞ് എണ്ണയിൽ നന്നായി വഴറ്റുക. തവിട്ടുനിറമാകുമ്പോൾ ഇതിലേക്ക് മസാലപ്പൊടികൾ എല്ലാം ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റിയെടുക്കുക. ഇനി ഇഞ്ചി-വെളുത്തുളളി ചതച്ചതും കരുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക കുറച്ച് കറിവേപ്പിലയും ചേർത്ത് കഷണങ്ങളാക്കിയ ആട്ടിറച്ചി ഇട്ട് നന്നായി ഇളക്കുക. ഇതിനെ ഒരു കുക്കറിൽ മൂന്ന് കപ്പ് വെളളവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കണം. അരിഞ്ഞ തക്കാളിയും ശേഷിക്കുന്ന എണ്ണയും വെന്ത ഇറച്ചിയിലേക്ക് ചേർത്ത് ഒന്നുകൂടി വേവിച്ച ശേഷം നേരത്തെ തയ്യാറാക്കിവെച്ച കപ്പ ചേർത്തിളക്കി എടുക്കണം. ചൂടോടെ ഉപയോഗിക്കാം.